സ്​നേഹവീട് സമർപ്പിച്ചു

നരിക്കുനി: മുൻ അഗ്രിക്കൾചറൽ ഓഫിസർ പുന്നടിച്ചാലിൽ രവീന്ദ്രനും കുടുംബവും മക​െൻറ വിവാഹച്ചെലവുകൾ വേണ്ടെന്നുവെച്ച് നൽകിയ നാലുലക്ഷം രൂപയും നാട്ടുകാരുടെ സംഭാവനയും ശ്രമദാനവും ചേർന്ന് പറശ്ശേരി മുക്കിൽ നിർധന കുടുംബത്തിന് ഒരുക്കിയ സ്നേഹവീട് വൈദ്യുതി മന്ത്രി എം.എം. മണി കുടുംബത്തിന് സമർപ്പിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർമ്മാണകമ്മിറ്റി കൺവീനർ പി. അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഷനോജ് കൊന്നാടി, പി. ചന്ദ്രൻ മാസ്റ്റർ, വി. ബാബു, മാമ്പറ്റ ശ്രീധരൻ, പി.സി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.