'ഹരിതായനം' കാർഷികമേളക്ക് തുടക്കം

മൂന്നു ദിവസം നീളുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പ് ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കാർഷികമേള 'ഹരിതായനം' തിരുവമ്പാടിയിൽ തുടങ്ങി. സേക്രഡ് ഹാർട്ട് യു.പി സ്കൂളിലാണ് മൂന്നു ദിവസം നീളുന്ന മേള. കാർഷിക, ആരോഗ്യ സെമിനാറുകൾ, പാചകമത്സരം, ഭക്ഷ്യമേള, കന്നുകാലി പ്രദർശനം, ക്യാറ്റ് ഷോ, വിൽകലാമേള, മോഹിനിയാട്ടം, ചിരിയരങ്ങ്, ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ നടക്കും. പ്രവേശനം സൗജന്യമാണ്. മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം, പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ഫാ. ജോസ് ഓലിയക്കാട്ടിൽ, തോമസ് വലിയപറമ്പൻ, ഏലിയാമ്മ ജോർജ്, ബോസ് ജേക്കബ് അഴകത്ത്, പി. രാജശ്രീ, കെ. മോഹനൻ, കെ.എം. മുഹമ്മദാലി, ബാബു പൈക്കാട്ടിൽ, എ. അബൂബക്കർ മൗലവി, സുരേഷ്ബാബു പയ്യടിയിൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, മില്ലി മോഹൻ എന്നിവർ സംസാരിച്ചു. photo Thiru 1 തിരുവമ്പാടി 'ഹരിതായനം' കാർഷികമേള മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.