മാതൃ-ശിശു സംരക്ഷണകേന്ദ്രം ശുചീകരിക്കാൻ എൻ.എസ്.എസ് വളൻറിയർമാരെത്തി

കുന്ദമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ മായനാട് എ.യു.പി സ്കൂളിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പി​െൻറ ഭാഗമായി മായനാട് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എൻ.എസ്.എസ് വളൻറിയർമാർ ശുചീകരിച്ചു. പെയിൻറിങ് നടത്തുകയും ഉപയോഗിക്കാതെ കിടക്കുന്ന മുകൾനില ശുചീകരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർ കെ.എസ്. പ്രബീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത്‌ നഴ്സ് ടി. സുബൈദ, പ്രോഗ്രാം ഓഫിസർ ടി. കുഞ്ഞി മുഹമ്മദ്‌, എൻ.എസ്.എസ് ലീഡർമാരായ പി.പി. ഫായിസ്, പി. ആരതി, സുഹ്‌റ, ഷമീറ, സനൽ, കൃഷ്ണൻ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.