ഹർത്താലിനെ അന്യമാക്കിയ കത്തറമ്മൽ പ്ലാസ്​റ്റിക്കിനെയും നിരോധിച്ചു

ഹർത്താലിനെ അന്യമാക്കിയ കത്തറമ്മൽ പ്ലാസ്റ്റിക്കിനെയും അകറ്റുന്നു കൊടുവള്ളി: ഹർത്താലിനെ വർഷങ്ങളായി അന്യമാക് കിയ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കത്തറമ്മൽ പ്രദേശം പ്ലാസ്റ്റിക്കിനെയും അന്യമാക്കി. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ദോഷം മാത്രം വരുത്തുന്ന ഹർത്താർ കത്തറമ്മൽ അങ്ങാടിയിൽ ആചരിക്കേണ്ടതില്ല എന്ന് വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ എല്ലാവരും ചേർന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നേതാക്കളുടെ യോഗം ചേർന്നാണ് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. കടകളിൽ, മത്സ്യം മാസം തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽ പൂർണമായും ഒഴിവാക്കും. വിവാഹം, സൽക്കാരങ്ങൾ തുടങ്ങിയ ചടങ്ങുകളിലും ഡിസ്പോസിബ്ൾ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. കച്ചവട സ്ഥാപനങ്ങളിൽ പാക്ക് ചെയ്ത് വരുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ ഓരോ മാസവും ഹരിത കർമ സേനയെ ഉപയോഗപ്പെടുത്താനും സർവകക്ഷി യോഗം തീരുമാനിച്ചു. ഫ്ലക്സ് ബോർഡുകൾ പൂർണമായും ഒഴിവാക്കും. ജനുവരി ഒന്നു മുതലാണ് തീരുമാനങ്ങൾ നടപ്പാക്കുക. വാർഡ് മെംബർ കെ.കെ. ജബ്ബാർ യോഗം ഉദ്ഘാടനംചെയ്തു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ്, ടി.പി. സൈദൂട്ടി, പി.ടി. കരീം, കെ.ടി. ജബ്ബാർ, കരീം കൈപ്പാക്കിൽ, ടി.കെ. കോയ, പി.ടി. അബ്ദു, ടി.കെ. മനോജ്, സി. അബ്ദുന്നാസർ, കെ. അബ്ദുറഹിമാൻ കുട്ടി എന്നിവർ സംസാരിച്ചു. photo Kdy-5 katharammal .jpg പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കത്തറമ്മൽ അങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗം കെ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.