കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ്. വളൻറിയര്‍മാര്‍

കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ്. വളൻറിയര്‍മാര്‍ താമരശ്ശേരി: പ്രളയംമൂലം തകര്‍ന്ന കട്ടിപ്പാറ ഗ്രാ മപഞ്ചായത്തിലെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ്. വളൻറിയര്‍മാര്‍ രംഗത്ത്. പുനര്‍ജനി എന്നപേരില്‍ ഗ്രാമപഞ്ചായത്താണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളിലെ പച്ചക്കറിത്തോട്ടം നിലമൊരുക്കല്‍ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാക്ക് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, സി.പി. ഭവ്യ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി.വി. സീന, സ്‌കൂള്‍സെക്രട്ടറി ഷമീര്‍ബാവ, ജനറല്‍ കണ്‍വീനര്‍ ബാബു കുടുക്കില്‍, ഹക്കീം പൂവക്കോത്ത്, കെ.ആര്‍. സാബിര്‍, വാര്‍ഡ് മെംബര്‍ ടി.കെ. രിഫായത്ത്, അസി.കൃഷീഓഫിസര്‍ കെ.എസ.് ബിജു എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍.എസ.്എസ് യൂനിറ്റുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാര്‍ഡിലെ എല്ലാ വീട്ടിലും അടുക്കളത്തോട്ടം നിര്‍മിക്കും. ഇതിനുള്ള തൈകള്‍ ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയിട്ടുണ്ട്. എൻ.എസ്.എസ് വിദ്യാർഥിനികള്‍ വീടുകളിലെത്തി അടുക്കളത്തോട്ടം നിര്‍മിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.