വനിത മതിൽ വിളംബര ജാഥ നടത്തി

വനിത മതിൽ വിളംബര ജാഥ നടത്തി ഓമശ്ശേരി: ജനുവരി 1-നു നടക്കുന്ന വനിത മതിൽ പ്രചാരണ ഭാഗമായി പഞ്ചായത്തു തല സംഘാടക സമിതി ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ വനിതകളുടെ വിളംബര ജാഥ നടന്നു. വർണക്കടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ ജാഥ താഴെ അങ്ങാടിയിൽ നിന്നാരംഭിച്ചു ബസ് സ്റ്റാന്റിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീബ അരീക്കൽ, ഷൈനി ബാബു, വസന്ത രാജേന്ദ്രൻ, ഗിരിജ സുമോദ്, ചന്ദ്രമതിപുത്തൻപുരയിൽ,സി.ഡി.എസ് ചെയർപേഴ്സൻ തങ്കമണി, സതി എന്നിവർ നേതൃത്വം നൽകി. സാവിത്രി, രേഖ, നൂറിയ, ശൈലജ, ഉഷാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.