കോടഞ്ചേരി: മലയോര ഗ്രാമങ്ങൾ ക്രിസ്മസ് ആഘോഷങ്ങളുടെ നിറവിൽ. യേശുദേവെൻറ കാലിത്തൊഴുത്തിലെ പിറവി അനുസ്മരിച്ച് പു ൽത്തൊട്ടിലുകൾ വീട്ടുമുറ്റത്തും ദേവാലയങ്ങളിലും ഒരുക്കിക്കഴിഞ്ഞു. നക്ഷത്ര ശോഭയിൽ തിളങ്ങുന്ന അലങ്കാരങ്ങൾ ദേവാലയങ്ങളെയും ഭവനങ്ങളെയും ആകർഷകമാക്കുന്നു. ക്രിസ്മസിെൻറ സന്ദേശം വിളിച്ചോതുന്ന കരോൾ സംഘങ്ങൾ വീടുവീടാന്തരം കയറിയിറങ്ങുന്നു. എങ്ങും ഉത്സവാഘോഷങ്ങളുടെ തിളക്കമാണ് മലയോര ഗ്രാമങ്ങളിൽ കാണാൻ കഴിയുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ ഇന്ന് പാതിര കുർബാനയോടെ ആരംഭിക്കും. തിരുകർമങ്ങൾക്ക് ഇടവക വികാരിമാർ നേതൃത്വം നൽകും. കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ ഫാ. തോമസ് പൊരിയത്ത്, ചെമ്പുകടവ് സെൻറ് ജോർജ് ദേവാലയത്തിൽ ഫാ. ജോർജ് വരിക്കശ്ശേരി, തുഷാരഗിരി സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഫാ. തോമസ് കലൂർ, ഈങ്ങാപ്പുഴ സെൻറ് വിൻസെൻഷ്യൽ ദേവാലയത്തിൽ ഫാ. ജോസ് പുതിയാപറമ്പിൽ, പുതുപ്പാടി സെൻറ് ജോർജ് ദേവാലയത്തിൽ ഫാ. ജെയ്സൺ കാരക്കുന്നേൽ എന്നിവർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും. ക്യാപ്ഷൻ: malayora xmas.jpg ഈങ്ങാപ്പുഴയിൽ ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.