ശാസ്​ത്ര കോൺഗ്രസ്​: വിദ്യാർഥികൾക്ക്്് യാത്രയയപ്പ് നൽകി

നരിക്കുനി: പി.സി. പാലം എ.യു.പി സ്കൂളിൽനിന്ന് സയൻസ് പ്രോജക്ടിൽ ജില്ല, സംസ്ഥാന തലത്തിൽനിന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പി.ടി.എയുടെയും സ്റ്റാഫ് കൗൺസിലി​െൻറയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡിസംബർ 27 മുതൽ 31 വരെ ഒഡിഷയിലെ ഭൂവനേശ്വറിലാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്. സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പി.സി. പാലം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥികളായ എസ്. നിവേദിത, എ.ജെ. കിരൺ എന്നിവർ അധ്യാപികയും േപ്രാജക്ട് ഗൈഡുമായ സീനത്തിനൊപ്പമാണ് യാത്ര. പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ് ടീച്ചർ കെ.സി. രാധാമണി ഉപഹാരം നൽകി. എം. സുരേഷ് ബാബു, ബീജാബായ്, സന്തോഷ് കുമാർ, പി. ജ്യോതി, ബിജുകുമാർ, ഇ. മധുലക്ഷ്മി, എം. ജയപ്രകാശ്, പി. സുഹാസിനി, എം.വി. ഷമീർ, സൗമ്യ, ടി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.