പഞ്ചദിന പ്രഭാഷണത്തിന് തുടക്കം

കൊടിയത്തൂർ: സമസ്ത പഞ്ചായത്ത് കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഖുർആനിലെ സൂറത്തുൽ ബുറൂജ് എന്ന അധ്യായത്തെ ആസ്പദമാക്കി മുസ്തഫ ഹുദവി ആക്കോടാണ് പ്രഭാഷണത്തിന് നേതൃത്വം നൽകുന്നത്. സ്വാഗതസംഘം ചെയർമാൻ ടി.എ. ഹുസയിൻ ബാഖവി അധ്യക്ഷത വാഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി, കെ.വി. അബ്ദുറഹിമാൻ, പി.ജി. മുഹമ്മദ്, അലി അക്ബർ, നടുക്കണ്ടി അബൂബക്കർ, വി. ഇമ്പിച്ചാലി മുസ്ലിയാർ, സി.കെ. ബീരാൻ കുട്ടി, എ.കെ. ഗഫൂർ ഫൈസി, വി. മുഹ്സിൻ അശ്അരി, വൈത്തല അബൂബക്കർ, യൂസഫ് ഫൈസി ഇർഫാനി, കെ. സാദിക്കലി, സിറാജുദ്ദീൻ അൻവരി, അബ്ദുൽ കരീം കൊടിയത്തുർ, സ്വാഗതസംഘം കൺവീനർ എസ്.എ. നാസർ, ട്രഷറർ മൊയ്തീൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.