സ്ത്രീ ശാക്തീകരണത്തിൽ സഹകരണ സംഘങ്ങൾക്ക് പ്രധാന പങ്ക് -രമേശ് ചെന്നിത്തല

തിരുവമ്പാടി: വനിത ശാക്തീകരണത്തിൽ സഹകരണ സംഘങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ സഹകരണ പ്രസ്ഥാനങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി വനിത സഹകരണ സംഘത്തി​െൻറ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡൻറ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. സ്വർണ വായ്പ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, എൻ. സുബ്രഹ്മണ്യൻ, ഫിലിപ് പാമ്പാറ, ബോസ് ജേക്കബ്, എൻ.കെ. അബ്ദുറഹ്മാൻ, കെ.എം. മുഹമ്മദാലി, ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, ജിജി കെ. തോമസ്, കെ.എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.