അഞ്ച് വി.സി.ബികൾ അറ്റകുറ്റപ്പണി നടത്തി; മടവൂർ തോട് നിറഞ്ഞുകവിഞ്ഞു

കൊടുവള്ളി: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് നടപ്പാക്കിയ വി.സി.ബി റിപ്പയർ മടവൂർ ഗ്രാമപഞ്ചായത്തിലെ കുടിവെ ള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകമായി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കൂട്ടുംപുറത്തുതാഴം-മൂന്നാംപുഴ തോട്ടിൽ അനാഥമായി കിടന്ന അഞ്ച് വി.സി.ബികൾ അറ്റകുറ്റപ്പണി നടത്തിയതോടെയാണ് പലയിടത്തും ഒരാൾ ഉയരത്തിൽ തോട്ടിൽ വെള്ളം നിറയാൻ ഇടയായത്. വി.സി.ബികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.