സംസ്ഥാന വോളിബാളിന്​ ഇന്ത്യൻ -ഐക്കൺ താരങ്ങളെത്തും കുന്ദമംഗലം ആഘോഷത്തിമർപ്പിൽ

കുന്ദമംഗലം: ഇന്ന് തുടങ്ങുന്ന സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പ്രമുഖതാരങ്ങൾ എത്തുമെന്നറിഞ്ഞതോടെ നാട് ആഘോഷത്തിമിർപ്പിൽ. 14 ജില്ലകളിൽ നിന്ന് പ്രാഥമിക മത്സരം ജയിച്ച ആറു വീതം പുരുഷ, വനിത ടീമാണ് എത്തുന്നത്. പുരുഷ വിഭാഗത്തിൽ നോർത്ത് സോണിൽനിന്ന് കോഴിക്കോട്, മലപ്പുറം ടീമുകളും സെൻട്രൽ സോണിൽനിന്ന് എറണാകുളവും പാലക്കാടും സൗത്ത് സോണിൽനിന്ന് തിരുവനന്തപുരവും ഇടുക്കിയുമാണ് മത്സരിക്കുന്നത്. വനിത വിഭാഗത്തിൽ നോർത്തിൽ നിന്ന് കോഴിക്കോടും കണ്ണൂരും സെൻട്രലിൽനിന്ന് കോട്ടയം, തൃശൂർ, സൗത്തിൽനിന്ന് തിരുവനന്തപുരം, ഇടുക്കി ടീമും കളിക്കും. പ്രൊ വോളി ഐക്കൺ താരങ്ങളും ഇന്ത്യൻ താരങ്ങളുമായ കേരള ക്യാപ്റ്റൻ ജറോം വിനീതും അഖിനും എറണാകുളം ടീമിലുണ്ടാവും. സർവിസസ് താരങ്ങളാണ് പാലക്കാടിന് വേണ്ടി ഇറങ്ങുന്നത്. കസ്റ്റംസ് താരങ്ങൾ ഇടുക്കി ടീമിനും കെ.എസ്.ഇ.ബി താരങ്ങൾ തിരുവനന്തപുരത്തിനും കളിക്കും. ബീക്കൺ ക്ലബ് താരങ്ങളാണ് മലപ്പുറത്തിനുവേണ്ടി ഇറങ്ങുക. ഇന്ത്യൻ താരം താമരശ്ശേരി സ്വദേശി കിഷോർ കുമാർ, കാരന്തൂർ സ്വദേശി മുബഷിർ എന്നിവർ മലപ്പുറത്തിനായി ഇറങ്ങും. കോഴിക്കോടിന് പ്രോ വോളിയിൽ കേരളത്തിൽനിന്ന് ഏറ്റവും കൂടിയ വിലക്ക് (9.8 ലക്ഷം രൂപ) കാലിക്കറ്റ് ഹീറോസ് ലേലം ചെയ്ത ലിബറോ താരം സി.കെ. രതീഷ്, ഇന്ത്യൻതാരവും കേരള പൊലീസ് താരവുമായ രതീഷ്, സംസ്ഥാന ടീമി​െൻറ സെറ്റർ ജിതിൻ, പൊലീസ് താരം ഹഫീൽ എന്നിവർക്കൊപ്പം കാരന്തൂർ പാറ്റേൺ താരങ്ങൾ അർജുൻ, ഹർഷാദ്, അഖിൽ എന്നിവർ ഇറങ്ങും. വനിത വിഭാഗത്തിൽ തിരുവനന്തപുരത്തിന് തെക്കൻ കേരളത്തിലെ കെ.എസ്.ഇ.ബി താരങ്ങളും ഇടുക്കി ജില്ലക്ക് കേരള പൊലീസ് താരങ്ങളും കളിക്കും. കോട്ടയത്തിന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജും തൃശൂരിന് ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് കോളജും കണ്ണൂരിന് സായ് താരങ്ങളും കോർട്ടിലിറങ്ങും. ആതിഥേയരായ കോഴിക്കോടിന് കെ.എസ്.ഇ.ബിയിലെ വടക്കൻ കേരളതാരങ്ങളാണ് കളിക്കുന്നത്. സീനിയർ ഇന്ത്യൻ താരങ്ങളായ പയമ്പ്രക്കാരി അനുശ്രീ, സൂര്യ, ജൂനിയർ ഇന്ത്യൻ താരങ്ങളായ ഫാത്തിമ റുക്സാന, മായ, ഗൗരി, അശ്വതി എന്നിവർ കോഴിക്കോടിനുവേണ്ടി കളിക്കളത്തിലിറങ്ങും. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ലീഗ് റൗണ്ട് മത്സരങ്ങളും തുടർന്ന് സെമി, ഫൈനൽ മത്സരവുമാണ് നടക്കുക. ദിവസവും പുരുഷവിഭാഗത്തിലും വനിത വിഭാഗത്തിലും ഓരോ മത്സരമുണ്ടാവും. കുന്ദമംഗലം സിന്ധു തിയറ്റർ പരിസരത്തെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് കളി തുടങ്ങും. ഇന്ന് 6.45ന് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുരുഷ വിഭാഗത്തിൽ എറണാകുളവും വനിതകളിൽ തിരുവനന്തപുരവുമാണ് നിലവിലെ ജേതാക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.