ക്രോസ്‌കൺട്രിയിൽ മെഡലുകൾ വാരി കട്ടിപ്പാറയിലെ കുട്ടികൾ

കട്ടിപ്പാറ: സംസ്ഥാന ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പിൽ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വാരിക്കൂട്ടിയ ത് രണ്ട് സ്വർണമുൾപ്പെടെ 13 മെഡലുകൾ. രണ്ട് സ്വർണവും ഒമ്പത് വെള്ളിയും രണ്ട് വെങ്കലവുമാണ് മലയോരത്തി​െൻറ കായികതാരങ്ങൾ നേടിയത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ആറ് കിലോമീറ്ററിൽ ജ്യോത്സന ആൻറണിയും 20 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ആറ് കിലോമീറ്ററിൽ കെ.ആർ. ആതിരയുമാണ് സ്വർണമണിഞ്ഞത്. 16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ രണ്ട് കിലോ മീറ്ററിൽ പി.എസ്. ഷിജിൻ, അശ്വന്ത് വിജയ്, കെ.ജി. കൃഷ്ണജിത്ത്, മുഹമ്മദ് ഇർഫാൻ, അബിൻബിജു എന്നിവരും ഇതേ ഇനത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അനശ്വര ഗണേശൻ, കെ.എസ്. അശ്വിനി, അമേയ ചന്ദ്രൻ, മീനു ജെയ്‌മോൻ എന്നിവരും വെള്ളി സ്വന്തമാക്കി. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ആറ് കിലോമീറ്ററിൽ സ്നോബിൻ ബെന്നിയും 20 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ആറ് കിലോമീറ്ററിൽ ആതിര ശ്രീധരനും വെങ്കലമണിഞ്ഞു. കട്ടിപ്പാറ സ്കൂളിലെ താരങ്ങൾ വാരിക്കൂട്ടിയ മെഡലുകളുടെ പിൻബലത്തിൽ ജില്ല പോയിൻറ് നിലയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. ചാമ്പ്യൻഷിപ്പിൽ ജില്ലയിൽനിന്ന് പങ്കെടുത്ത കട്ടിപ്പാറയിലെ കുട്ടികൾക്ക് മാത്രമാണ് സ്വർണം നേടാനായത്. ജില്ലയിലെ താരങ്ങളിൽ കട്ടിപ്പാറ സ്കൂളിനാണ് കൂടുതൽ മെഡൽ ലഭിച്ചതും. ഇതാദ്യമായാണ് കട്ടിപ്പാറക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇത്രവലിയ നേട്ടമുണ്ടാക്കാനായതെന്ന് കായികാധ്യാപകൻ മിനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.