ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ മൂന്നു പേര്‍ പിടിയില്‍

താമരശ്ശേരി: അനധികൃതമായി ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ മൂന്നു പേരെ താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. കൂടത്തായ് അമ്പലക്കുന്ന് അഖിനീഷ് (21), കിഴക്കോത്ത് ചാലില്‍ അബ്ദുൽ അസീസ് (34), താമരശ്ശേരി അരേറ്റും കുന്നുമ്മല്‍ അബ്ദുല്‍ സലാം (28) എന്നിവരാണ് അറസ്റ്റിലായത്. കരിയാത്തന്‍കാവ് ക്ഷേത്രത്തി‍​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് ആറ് ചന്ദന മരമാണ് മുറിച്ചു കടത്തിയത്. ഇക്കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. അബ്ദുൽ അസീസി‍​െൻറ മാരുതി കാറി‍​െൻറ ഡിക്കിയില്‍ സൂക്ഷിച്ചാണ് ചന്ദനം കടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി. അബ്ദുൽ ലത്തീഫി‍​െൻറ നേതൃത്വത്തില്‍ എം.കെ. രാജീവ് കുമാര്‍, കെ.പി. അബ്ദുൽ ഗഫൂർ, സി. അസ്‌ലം, പി. ജലീസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.