സുമേഷി​െൻറ ചികിത്സക്ക് സഹായ ഫണ്ട് കൈമാറി

പേരാമ്പ്ര: തലച്ചോറില്‍ അണുബാധയേറ്റ് വൈക്കം ഇേൻറാ- അമേരിക്കന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാലേര ി മണ്ടയുള്ളതില്‍ സുമേഷി​െൻറ ചികിത്സാ സഹായാര്‍ഥം കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ സമാഹരിച്ച തുക നൽകി. ചങ്ങരോത്ത് പഞ്ചായത്ത് അംഗം പി.പി. നാണു അധ്യക്ഷത വഹിച്ചു. കെ.കെ.ബി.ഒ.സി പ്രസിഡൻറ് വി.പി. ബീരാന്‍കോയ ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ മരുതോളി രാജീവന് ഫണ്ട് കൈമാറി. ടി.പി. മധു, കാര്‍ത്തിക ഹരീഷ് എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഗോകുലം, ബി.ടി.സി, അനന്തു, സില്‍വര്‍ സ്റ്റോണ്‍, പുലരി, സിഗ്മ, എസ്സാര്‍, കാര്‍ത്തിക, ഷലൂല്‍ എന്നീ ബസുകളാണ് സാന്ത്വന യാത്രയില്‍ പങ്കാളികളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.