വേറിട്ട കാഴ്ചകളുമായി നല്ലൂര്‍ നാരായണ എൽ.പി ബേസിക് സ്കൂളില്‍ ലോക അറബി ഭാഷാദിനാഘോഷം

ഫറോക്ക്: നല്ലൂര്‍ നാരായണ എല്‍.പി ബേസിക് സ്കൂളിലെ അറബിക് ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ ലോക അറബി ഭാഷാദിന ഭാഗമായി സ ്കൂളില്‍ വിദ്യാർഥികൾ വേറിട്ട കാഴ്ചകളൊരുക്കി. കാലിഗ്രഫി-വായനാകാര്‍ഡ് പ്രദര്‍ശനം, അക്ഷരവൃക്ഷം, അക്ഷരപ്പൂ, കാന്‍വാസില്‍ അറബി പേരെഴുതല്‍, ഭാഷാചരിത്ര വിഡിയോ പ്രദര്‍ശനം, മാഗസിൻ, ക്വിസ് എന്നിവയാണ് ഒരുക്കിയത്. സ്കൂളിലെ മുഴുവന്‍ വിദ്യാർഥികളും അധ്യാപകരും അവരുടെ പേരുകള്‍ അറബിയില്‍ എഴുതി. അറബി പഠിക്കാത്ത വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് നവ്യാനുഭവമായി. മാനേജര്‍ ടി.കെ. പാത്തുമ്മ ടീച്ചര്‍ കാന്‍വാസില്‍ അറബിയില്‍ പേരെഴുതി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ടി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുല്ലത്തീഫ് അറബി ഭാഷാദിന സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റൻറ് പി. ബീന, എസ്.ആര്‍.ജി കണ്‍വീനര്‍ ടി.പി. മിനിമോള്‍, കലാ കണ്‍വീനര്‍ എസ്. വത്സല കുമാരിയമ്മ, ക്ലബ് കണ്‍വീനര്‍ പി.കെ. വാസില, ടി. ശുഹൈബ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.