യു.ഡി.എഫ് സായാഹ്ന ധർണ

പെരുമണ്ണ: ബി.ജെ.പി-സി.പി.എം ഭരണകൂട ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി പെരുമണ്ണ പഞ്ചായത്ത് യു.ഡി.എഫ് കമ്മി റ്റി പെരുമണ്ണയിൽ സായാഹ്ന ധർണ നടത്തി. ധർണ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വേദവ്യാസൻ മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. പി. മൊയ്തീൻ മാസ്റ്റർ, കുമ്മങ്ങൽ അഹമ്മദ്, വി.പി. മുഹമ്മദ് മാസ്റ്റർ, എ.പി. പീതാംബരൻ, ടി. സൈതുട്ടി, വി.പി. കബീർ, കെ.ഇ. ഫസൽ, കെ.സി. രാജേഷ്, വി.പി. ദേവദാസൻ, വി.പി. അസ്സൈനാർ, പി. അസീസ്, പി. അബ്ദുസ്സലാം, മുല്ലേരി ശ്രീധരൻ മാസ്റ്റർ, കെ. ബാലൻ തുടങ്ങിയവർ സംബന്ധിച്ചു. എം.എ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.