പഠനം നടത്താതെ അധ്യാപക പരിശീലനം പരിഷ്​കരിക്കരുത്​ -ദേശീയ സെമിനാർ

ഫറോക്ക്: വേണ്ടത്ര പഠനം നടത്താതെ അധ്യാപക പരിശീലന രംഗത്ത് കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫാറൂഖ് ട്രെയിനിങ് കോളജിൽ നടന്ന ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറയും കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജ് ഐ.ക്യു.എ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 'നാലുവർഷ ഇൻറഗ്രേറ്റഡ് ബി.എഡ് കോഴ്സ്: സാധ്യതകളും വെല്ലുവിളികളും'വിഷയത്തിൽ നടന്ന ദേശീയ സെമിനാർ തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. എം.എ. സുധീർ ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കേണ്ടതാണെന്നും എന്നാൽ ധിറുതിപിടിച്ച് നടപ്പാക്കേണ്ടതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. കെ.പി. സുരേഷ് വിഷയാവതരണം നടത്തി. തുടർന്ന് നടന്ന പാനൽചർച്ചകൾക്ക് കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗം മുൻ ഡീൻ ഡോ. കെ. ശിവരാജൻ, എം.ജി സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് വകുപ്പ് അസോസിയേറ്റ് പ്രഫസർ ഡോ. പി.പി. നൗഷാദ്, ഫാറൂഖ് ട്രെയിനിങ് കോളജ് ഡയറക്ടർ ഡോ. ടി. മുഹമ്മദ് സലീം എന്നിവർ നേതൃത്വം നൽകി. 'സംയോജിത അധ്യാപന പരിശീലനം: സാധ്യതകളും വെല്ലുവിളികളും'വിഷയത്തിൽ പ്രബന്ധാവതരണങ്ങളും നടന്നു. കേരളത്തിലെ വിവിധ അധ്യാപക പരിശീലനകേന്ദ്രങ്ങളിൽ നിന്നായി നൂറോളം അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു. വിവിധ സെഷനുകളിലായി ഡോ. എൻ.എസ്. മുംതാസ്, ഡോ. എം. ജസ, ഡോ. കെ. വിജയകുമാരി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ഫാറൂഖ് ട്രെയിനിങ് കോളജിലെ അസി. പ്രഫസർമാരായ ഡോ. അനീസ് മുഹമ്മദ്, ഡോ. കെ.പി. നിരഞ്ജന എന്നിവരെ ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞുമുഹമ്മദ് ആദരിച്ചു. nation seminar ferok.jpg ഫാറൂഖ് ട്രെയിനിങ് കോളജിൽ നടന്ന ദേശീയ സെമിനാർ തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. എം.എ. സുധീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.