കള്ളുഷാപ്പില്‍ അഗ്നിബാധ; ആളുകൾ ഇറങ്ങിയോടി

നാദാപുരം: കല്ലാച്ചി കള്ളുഷാപ്പില്‍ ഗ്യാസ് ചോര്‍ന്ന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഷാപ്പിലെത്തിയവരും ജീവന ക്കാരും ഇറങ്ങിയോടി. നാദാപുരം-കുറ്റ്യാടി റോഡില്‍ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്നത്. ഷാപ്പിലെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടറില്‍നിന്ന് തീ ആളിക്കത്തിയത്. ഷാപ്പിലെ ജീവനക്കാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ആളുകൾ ഇറങ്ങി ഒാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാടുനിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണക്കുകയും സിലിണ്ടര്‍ വെള്ളമൊഴിച്ച് തണുപ്പിച്ചശേഷം പുറത്തേക്ക് മാറ്റുകയുമായിരുന്നു. തീ ആളിപ്പടര്‍ന്നെങ്കിലും ആളപായമോ നാശമോ സംഭവിച്ചിട്ടില്ല. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വി.വി. രാമദാസ്, പി.പി. ഷമീല്‍, ഷിഗിന്‍ ചന്ദ്രന്‍, കെ. അനില്‍, ടി. ഷിജേഷ്, എ. പ്രിയേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.