വാഷും വാറ്റുപകരണങ്ങളും പിടികൂടി

നാദാപുരം: എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവില്‍ വളയം പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആയോടുമലയില്‍ . 180 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. ആയോടുനിന്ന് എളമ്പയിലേക്കുള്ള വഴിയില്‍ കൈത്തോട്ടില്‍ മൂന്നു ബാരലുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വാറ്റ് തട്ട്, പാത്രങ്ങള്‍, കന്നാസുകള്‍ എന്നിവ കണ്ടെത്തി. എക്‌സൈസ് പ്രിവൻറിവ് ഓഫിസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും മറ്റും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.