സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവം അവസാനിപ്പിക്കണം -ടി. സിദ്ദീഖ്

ഈങ്ങാപ്പുഴ: രാജസ്ഥാന്‍ അടക്കം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരസ്യമായും രഹസ്യമാ യും പിന്തുണച്ച സി.പി.എം മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വർഗീയതയെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ മതിലുകെട്ടാന്‍ പോകുന്നവര്‍ സി.പി.എമ്മി​െൻറ ഇരട്ടത്താപ്പ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണപ്പന്‍കുണ്ടില്‍ കോണ്‍ഗ്രസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സന്തോഷ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് അന്നമ്മ മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി.സി. മാത്യു, യു.ഡി.എഫ് ചെയര്‍മാന്‍ ബിജു താന്നിക്കാകുഴി, കോണ്‍ഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല, ഷിജു ഐസക്, റെജി വെള്ളാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, കെ.എം. ജോര്‍ജ്, മേലേടത്ത് അബ്ദുറഹ്മാന്‍, വാര്‍ഡ് മെംബര്‍ ബീന തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗം സലോമി സലിം, ലിസമ്മ തോമസ്, സണ്ണി പുലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. നിബിന്‍ ബേബി, ടിബിന്‍, ലാലിച്ചന്‍, അന്‍സാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.