മലയോര മഹോത്സവത്തെ വരവേൽക്കാൻ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ഒരുങ്ങുന്നു

മുക്കം: ജനുവരി 11 മുതൽ 27 വരെ മുക്കത്ത് നടക്കുന്ന . പുഴയോട് തൊട്ടടുത്ത അഗസ്ത്യൻ മുഴിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയമാണ് മേളയുടെ വേദി. മുക്കം, കൊടുവള്ളി നഗരസഭകൾ, കുന്ദമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകൾ, 17 പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മഹോത്സവ വേദി ഒരുക്കുന്നത്. പ്രാരംഭ പണികൾ ഏതാണ്ട് പൂർത്തിയായി. ഇരുവഴിഞ്ഞിയിൽ മേളനാളുകളിൽ സന്ദർശകർക്ക് ഉല്ലാസ ബോട്ടുകളും ഒരുക്കുന്നതോടെ കൂടുതൽ ആകർഷകമാകും. വ്യവസായം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം, കലാസാംസ്കാരികം തുടങ്ങിയ മേഖലകളിലെ സാന്നിധ്യം മഹോത്സവത്തിന് നിറക്കൂട്ടാവും. ദിവസവും കലാപ്രകടനങ്ങളും അരങ്ങേറും. 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മലയോരങ്ങളിലെ കാർഷികവിഭവങ്ങളും അന്യം നിന്നുപോകുന്ന കലകളും മേളയിൽ പുതുമകളാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.