ചെത്തുപാലം തോട് ശുചീകരിച്ചു

രാമനാട്ടുകര: യുവജനക്ഷേമ േബാര്‍ഡും നഗരസഭയും ചേര്‍ന്നു തയാറാക്കിയ 'മലിനമാവരുത്, മലിനമാക്കരുത് എ​െൻറ തോടും നാടു ം' പദ്ധതിയുടെ ഒന്നാംഘട്ട ശുചീകരണത്തി​െൻറ ഭാഗമായി ചെത്തു പാലം തോട് ശുചീകരണം ആരംഭിച്ചു. നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ മണ്ണൊടി രാംദാസ്, യൂത്ത് കോഒാഡിനേറ്റര്‍ നിയാസ് ആറ്റുപുറം, കെ.സി. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, റെസിഡൻറ്സ് അസോസിയേഷന്‍ അംഗങ്ങള്‍, മാളീരി എഫ്.സി ബ്രദേഴ്‌സ് ക്ലബംഗങ്ങള്‍, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.