വോളിബോളിൽ ആവേശമായി ചന്തൻ

നന്മണ്ട: വോളിബാൾ ഗാലറിയിലെ പതിവ് മുഖമായ ബാലബോധിനി കോളിയോട് മല കുളത്തിങ്കൽ മീത്തൽ ചന്തൻ 88ാം വയസ്സിലും ആവേശം ചോ രാതെ നന്മണ്ട ഫ്ലഡ് ലിഫ്റ്റ് സ്റ്റേഡിയത്തിലും സജീവ സാന്നിധ്യമായിരുന്നു. പ്രായം മറന്നും വോളിയുടെ ആരവമുണരുന്ന ഗ്രാമങ്ങളിൽ ചന്തൻ നിറസാന്നിധ്യമാകും. 13ാം വയസ്സിൽ തുടങ്ങിയ കളിക്കമ്പം കളിക്കാരനിൽ തുടങ്ങി കളി കാണുന്ന നിലയിലായി. മണിക്കൂറുകൾക്ക് മുമ്പ് സീറ്റ് പിടിക്കുന്ന പതിവും ഈ വയോധികനുണ്ട്. ഒരു കാലത്ത് ഗ്രാമത്തിലെ തലയെടുപ്പുള്ള കളിക്കാരനായിരുന്നു ചന്തൻ. അദേഹത്തി​െൻറ സർവിസ് തടുക്കാൻ കരുത്തുള്ള കരങ്ങൾ വിരളമായിരുന്നു. പ്രദേശത്ത് മാത്രമല്ല, പ്രാന്തപ്രദേശങ്ങളിൽ എവിടെ കളിയുടെ ആരവമുയർന്നാലും തോർത്ത് തലയിൽ കെട്ടി വടി കുത്തിപ്പിടിച്ച് ഈ കായികതാരം അവിടെയുണ്ടാകും. കായികക്കളത്തിലെ താരങ്ങൾക്കും ആവേശം പകരാൻ മാത്രമല്ല, എത് ടീമിനാണ് അന്തിമ വിജയമെന്നും പറയാൻ നിഷ്പ്രയാസം സാധിക്കും. തുടർച്ചയായ നീണ്ട വർഷങ്ങളിൽ വോളിബാൾ ഗാലറികളിൽ തലമുറകൾക്ക് ആവേശമായതിന് സംഘാടക സമിതിയുടെ വക സമ്മാനവും നൽകി. മികച്ച കാണിക്കുള്ള അംഗീകാരം സീനിയർ വോളി മത്സരവേദിയിൽ വെച്ചാണ് സംഘാടകർ നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ചന്തന് ഉപഹാരം നൽകുമ്പോൾ നിറഞ്ഞ ഹർഷാരവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.