വെള്ളത്തിങ്ങൽ-പുറായിൽ നടപ്പാത ഉദ്ഘാടനം

കൊടുവള്ളി: കിഴക്കാത്ത് ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത താനിക്ക പുറാ യിൽ വെള്ളത്തിങ്ങൽ പുറായിൽ നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന ഫണ്ടായ 4,53,000 രൂപ ചെലവഴിച്ചാണ് നടപ്പാതയുടെ പ്രവൃത്തി നടത്തിയത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ് അധ്യക്ഷത വഹിച്ചു. വി.സി. ഹമീദ്, പ്രതീഷ്, നാസർ, മൻസൂർ, അബ്ദുറഹിമാൻ, ഭാസ്കരൻ, മോളി, സുനീറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.