പെൻഷൻ പരിഷ്​കരണത്തിന് കമീഷനെ നിയോഗിക്കണം -കെ.എസ്‌.എസ്‌.പി.എ

മുക്കം: പെൻഷൻ പരിഷ്കരണത്തിന് പ്രത്യേക കമീഷനെ നിയോഗിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മ ുക്കം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലൻ പട്ടർചോല, ടി.ടി സുലൈമാൻ: പി.ടി. ബാലൻ, എൻ. അപ്പുക്കുട്ടൻ, ടി. ദാമോദരൻ നമ്പീശൻ, കെ.പി. സാദിഖ് അലി, സുധാകരൻ കപ്പിയേടത്ത്, ശിവദാസൻ നാലു പോക്കിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.