കാലിത്തീറ്റ പദ്ധതി ഉദ്​ഘാടനം ചെയ്തു

വേളം: കാലിത്തീറ്റ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. പ്രളയത് തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ആസ്വാസമെന്ന നിലക്കാണ് അടിയന്തര തീരുമാനത്തി​െൻറ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. കുന്നുമ്മല്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പഞ്ചായത്താണ് വേളം. അപേക്ഷ നല്‍കിയ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. കെ.കെ. അന്ത്രു അധ്യക്ഷത വഹിച്ചു. ഒ.പി. രാഘവന്‍, ലീല ആര്യൻകാവില്‍, കുഞ്ഞയിഷ കുനിങ്ങാരത്ത്, സിത്താര കെ, ഡോ. പി.കെ. ഷൈന, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ ഷിജു, സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.