മാങ്ങാംമൂഴി പാലം അപകടനിലയിൽ

തിരുവള്ളൂർ: മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്ങാംമൂഴി പാലം അപകടാവസ്ഥയിൽ. കൈവരികൾ തകർന്ന പാലത്തിലൂടെയുള്ള യാത്ര ഏതുനിമിഷവും അപകടം ക്ഷണിച്ചു വരുത്താവുന്ന നിലയിലാണ്. വടകര-മാഹി കനാലിന് കുറുകെയാണ് പാലമുള്ളത്. മഴക്കാലത്തും വേലിയിറക്കസമയത്തും കനാലിലൂടെ ശക്തിയേറിയ ഒഴുക്കാണുണ്ടാകുന്നത്. ഗുളികപ്പുഴയിൽനിന്ന് കനാൽവഴി ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാൻ നിർമിച്ച ഷട്ടറിന് സമീപമാണ് പാലം പണിതത്. തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മറ്റു പ്രദേശങ്ങളിലെത്താൻ ഇതുവഴി സാധിക്കും. എന്നാൽ, കൈവരി തകർന്നതോടെ പാലംവഴി കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര അപകട ഭീഷണിയിലായി. പാലത്തിനും ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ഷട്ടർ പുതുക്കിപ്പണിതെങ്കിലും പാലത്തി​െൻറ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.