പേരാമ്പ്രയിൽ ഇനി കാമറക്കണ്ണ്

പേരാമ്പ്ര: പുതുവർഷം മുതൽ പേരാമ്പ്ര പട്ടണം കാമറ നിരീക്ഷണത്തിലായിരിക്കും. ഒന്നാം ഘട്ടത്തിൽ 36 കേന്ദ്രങ്ങളിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുക. ഇതി​െൻറ പ്രവൃത്തി വ്യാഴാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യുമെന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, എ.കെ. തറുവയ് ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പാതയിൽ കക്കാട് സ്റ്റീൽ ഇന്ത്യ മുതൽ കല്ലോട് വരെയും പയ്യോളി റോഡിൽ കോടതി വരെയും കാമറ നിരീക്ഷണമുണ്ടാവും. ചെമ്പ്ര റോഡിൽ സിൽവർ കോളജ് ജങ്ഷൻ, ചേനോളി റോഡിൽ എം.എൽ.എ ഓഫിസ് പരിസരം എന്നിവിടങ്ങളും കാമറയിൽ പതിയും. പഞ്ചായത്ത്, പൊലീസ്, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ചാരിറ്റബ്ൾ ട്രസ്റ്റാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷനിലായിരിക്കും ഇതി​െൻറ നിയന്ത്രണം. 15 ലക്ഷം രൂപയാണ് ചെലവ്. ടൗണിൽ മോഷണവും ലഹരി വിൽപനയും വർധിച്ച സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കാൻ നിർബന്ധിതമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.