പ്രകൃതി മൂലധനങ്ങൾ സംരക്ഷിക്കും -മന്ത്രി വി.എസ്. സുനിൽകുമാർ

കൊയിലാണ്ടി: പ്രധാന പ്രകൃതി മൂലധനങ്ങളായ കുളങ്ങൾ, നീർച്ചാലുകൾ, കാവുകൾ എന്നിവ സംരക്ഷിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. നവീകരിച്ച കൊല്ലംചിറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 3.26 കോടി ചെലവഴിച്ചാണ് ചിറ നവീകരിച്ചത്. ഇ.കെ. വിജയൻ എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് െഡപ്യൂട്ടി കമീഷണർ കെ.പി. മനോജ് കുമാർ, കെ.കെ. മുഹമ്മദ്, വി.വി. സുധാകരൻ, എസ്. സുനിൽ മോഹൻ, വി.പി. ഇബ്രാഹിംകുട്ടി, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, സി. രാമകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.