രാജീവ​െൻറ കുടുംബത്തെ സഹായിക്കാൻ കമ്മിറ്റി

പേരാമ്പ്ര: അകാലത്തില്‍ പൊലിഞ്ഞുപോയ നാടന്‍പാട്ട് കലാകാരൻ രാജീവൻ കക്കറമുക്കി​െൻറ കുടുംബത്തെ സഹായിക്കാൻ നാട് മുഴുവന്‍ ഒരുമിക്കുന്നു. അമ്മയും ഭാര്യയും രണ്ട് പെണ്‍കുഞ്ഞുങ്ങളുമടങ്ങിയ കുടുംബം രാജീവ​െൻറ മരണത്തോടെ അനാഥമായി. നാടന്‍പാട്ടുകളും കലകളുമായി ഓടിനടക്കുമ്പോഴും ത​െൻറ കുടുംബത്തിനുവേണ്ടി ഒന്നും കരുതിവെക്കാന്‍ ഈ കലാകാരന് കഴിഞ്ഞില്ല. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഈ കലാകാരൻ. ആശുപത്രിയില്‍ കിടക്കുമ്പോൾ ത​െൻറ ചലനശേഷി നഷ്ടമാകാത്ത ഇടതുകൈ ഉപയോഗിച്ച് ഇളയ മകളെ സഹായിക്കണം എന്ന് സുഹൃത്തുക്കളോട് എഴുതിക്കാണിച്ച് രണ്ടുദിവസം കഴിയുമ്പോഴേക്കും മരണം അദ്ദേഹത്തെ കീഴടക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുടുംബ സഹായ കമ്മിറ്റി രൂപവത്കരിക്കുകയും ഡിസംബര്‍ 25ന് ഒരുദിവസം കക്കറമുക്ക് എച്ച്.ഐ.എം ഓഡിറ്റോറിയത്തില്‍ ധനസഹായം സ്വീകരിക്കാനും തീരുമാനിച്ചു. കമ്മിറ്റി സിൻഡിക്കേറ്റ് ബാങ്കി​െൻറ ചെറുവണ്ണൂർ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. (A/C No: 44122010000110, IFSC - SYNB 0004412) ഭാരവാഹികൾ: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു (ചെയര്‍), വാര്‍ഡ് മെംബര്‍ കെ. കുഞ്ഞികൃഷ്ണന്‍ (കണ്‍), കിണറുള്ളതില്‍ മൊയ്തു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.