പാലം നിർമ്മാണത്തിനായി വെട്ടിമുറിച്ച റോഡ് യാത്രായോഗ്യമാക്കിയില്ല

നന്മണ്ട: പാലം നിർമാണത്തിനായി വെട്ടിമുറിച്ച റോഡ് യാത്ര യോഗ്യമാക്കിയില്ല. പുന്നശേരി ക്രാഷ് റോഡിലെ രാമല്ലൂർ കുന ിയടിപ്പാലം പുതുക്കി പണിയുന്നതി​െൻറ മുന്നോടിയായിട്ടായിരുന്നു റോഡ് വെട്ടി പൊളിച്ചത്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം.10 മീറ്റർ റോഡ് ഇപ്പോൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇരുചക്രവാഹനക്കാർ വാരിക്കുഴികളിൽ വീഴുന്നതും പതിവായി. പാലത്തി​െൻറ ഇരുഭാഗത്തെയും അവസ്ഥ ഇതാണ്. പാലം പണി പൂർത്തിയായപ്പോൾ റോഡ് ടാറിങ് ചെയ്യുമെന്നായിരുന്നു കരുതിയത്. എന്നാൽ, പാലത്തി​െൻറ കാര്യത്തിൽ അധികൃതർ കാണിച്ച ശുഷ്കാന്തി പിന്നീടുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.