പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം

നന്മണ്ട: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ എലത്തൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഒ. പി. വാസു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല, വി.കെ. നിത്യകല, യു.വി. ദിനേശ് മണി, ടി.കെ. രാജേന്ദ്രൻ, കെ.ടി. ശ്രീനിവാസൻ, എ. ശ്രീധരൻ, സി. സജിത്കുമാർ, ഇ.കെ. രാജീവൻ, ടി.കെ. ബാലൻ, പി. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുറഹിമാൻ, പി.പി. പ്രഭാകരകുറുപ്പ്, വി. സദാനന്ദൻ, എൻ. ശ്യാംകുമാർ, എൻ. ഹരിദാസൻ, വിഷ്ണു നമ്പൂതിരി, ബേബി പുരുഷോത്തമൻ, കെ. ആലിക്കോയ, കെ.എം. ചന്ദ്രൻ, കോട്ടക്കൽ ഭാസ്കരൻ, കെ. റഹ്മത്തുല്ല, എൻ.കെ. ഗംഗാധരൻ, സി. സുധാകരൻ, പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. കാവ്യ സദസ്സും നടന്നു. വിളംബര റാലിക്ക് ടി.കെ. രാജേന്ദ്രൻ, കെ. വേലായുധൻ, ടി.കെ. ബാലൻ, വിശ്വൻ നന്മണ്ട, സി. സുധാകരൻ, കെ. റഹ്മത്തുല്ല, എൻ.കെ. ഗംഗാധരൻ, പി. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.