കനോലി കനാലിലേക്ക് മലിനജലം ഒഴുകുന്നു ജില്ല പുഴ സംരക്ഷണ ഏകോപന സമിതി

കോഴിക്കോട്: നഗരത്തിലെ മാലിന്യവും മലിനജലവും ഒഴുകിയിരുന്ന കനോലി കനാൽ ഭാഗികമായി ശുദ്ധീകരിച്ചെങ്കിലും കറുത്ത വെള്ളം ഇപ്പോഴും ഒഴുക്കിവിടുന്നതായി ജില്ല പുഴ സംരക്ഷണ ഏകോപന സമിതി നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് സമിതി യോഗം ആരോപിച്ചു. കനോലി കനാൽ കല്ലായി പുഴയിൽ ചേരുന്ന ഭാഗം മുതൽ സരോവരം വരെയുള്ള ഭാഗങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നു. ഹോട്ടലുകളിൽനിന്നും ചില ആശുപത്രികളിൽ നിന്നും മലിനജലം ഒഴുകി കനാലിലെത്തുന്നത് തടയാൻ സാധിച്ചിട്ടില്ല. കല്ലായി പുഴയിലേക്ക് മലിനജലം ഒഴുകി വരുന്നതി​െൻറ മുഖ്യ കേന്ദ്രവും കനോലി കനാലാണ്. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന കനാലി​െൻറ ഭാഗങ്ങളിൽ ശുദ്ധമായ വെള്ളം കാണുമ്പോൾ ജനവാസമില്ലാത്ത സരോവരം ഭാഗം മുതൽ കല്ലായി പുഴയുമായി ചേരുന്ന ഭാഗത്തേക്ക് ഇപ്പോഴും വൻതോതിൽ മലിനജലം ഒഴുകി വരുന്നുണ്ട്. ജനപിന്തുണയോടെ ശുചീകരണം നടന്ന കനാലിന് മതിയായ സംരക്ഷണം നൽകാൻ മലിനജലമൊഴുക്കുന്നവർക്കെതിരെയും മാലിന്യം തള്ളുന്നവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്നും ജില്ല പുഴസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കെ.സി. ശ്രീധരൻ, പി. കോയ, പി.പി. ഉമ്മർകോയ സി.പി. അബ്ദുറഹിമാൻ, പ്രദീപ് മാമ്പറ്റ, കെ.കെ. മുഹമ്മത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി സ്വാഗതവും എസ്.കെ. കുഞ്ഞിമോൻ നന്ദിയും പറഞ്ഞു. കനാലിനെപ്പറ്റി സിനിമ നാളെ പുറത്തിറങ്ങും കോഴിക്കോട്: കനോലി കനാൽ വീണ്ടെടുപ്പിനുള്ള ജനകീയ മുന്നേറ്റത്തി​െൻറ ഭാഗമായി ദിശ എന്ന ബോധവത്കരണ ഹ്രസ്വചിത്രത്തി​െൻറ ആദ്യ പ്രദർശനവും യൂ ട്യൂബ് റിലീസിങ്ങും ഡിസംബർ എട്ടിന് വൈകുന്നേരം ആറിന് സരോവരം ബയോ പാർക്കിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. 1848ൽ മലബാർ കലക്ടറായിരുന്ന കനോലി സായിപ്പി​െൻറ മേൽ നോട്ടത്തിൽ നിർമിച്ച കനാലി​െൻറ പൈതൃകവും ശുചിത്വം കാക്കേണ്ടതി​െൻറ ആവശ്യകതയുമാണ് സിനിമയിൽ. ജില്ല ഭരണകൂടം, നഗരസഭ, വേങ്ങേരി നിറവ്, ഹരിത കേരള മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വി.കെ.സി ഗ്രൂപ്പാണ് ചിത്രം നിർമിച്ചത്. സി.കെ. പ്രഗ്നേഷാണ് സംവിധായകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.