പ്രീമാരിറ്റൽ കൗൺസിൽ കോഴ്സ് നാളെ മുതൽ

ഫറോക്ക്: ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന വിവാഹപൂർവ കൗൺസലിങ് കോഴ്‌സി​െൻറ പ്രഥമ ക്ലാസ് എം.എസ്.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടമ്പുഴയിൽ ശനിയാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോടമ്പുഴ ഐ.ഇ.എം സ്‌കൂളിൽ ഈ മാസം 8, 9, 16, 23 തീയതികളിൽ ക്ലാസുകൾ നടക്കും. കോഴ്‌സി​െൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി. ഇസ്മായിൽ ഹാജി, വി.എം. ബഷീർ, ഷരീഫ് കോടമ്പുഴ, കെ.എം. മുഹമ്മദാലി, മജീദ് അമ്പലംകണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.