കുടുംബശ്രീ സ്കൂൾ രണ്ടാം ഘട്ടം പ്രവേശനോത്സവം നടത്തി

ഈങ്ങാപ്പുഴ: കുടുംബശ്രീ സ്കൂളി​െൻറ രണ്ടാം ഘട്ടത്തി​െൻറ പ്രവേശനോത്സവം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പറശേരി കോളനിയിലെ ഐശ്വര്യ കുടുംബശ്രീയിൽ നടന്നു. അയൽക്കൂട്ടങ്ങളിൽ ഡിസംബർ ഒന്നിന് തുടങ്ങിയ ക്ലാസുകൾ ജനുവരി 13ന് സമാപിക്കും. പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ഐബി റെജി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സീന ചന്ദ്രൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.ജി. ഗീത, ഫാത്തിമ ബീവി, സൗദ ബഷീർ, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ ഷീബ സജി, സിഡിഎസ് മെംബർ ഗീത ഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.