സ്​കൂളിനു പാത്രങ്ങൾ നൽകി

ഓമശ്ശേരി: പൂളപ്പൊയിൽ ഗവ. എൽ.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം കഴിക്കുന്നതിന് പാത്രം സൗജന്യമായി നൽകി പൂർവവിദ്യാർഥികൾ മാതൃകയായി. പൂളപ്പൊയിൽ ഗ്ലോബൽ കൂട്ടായ്മ, യു.കെ. ഇബ്രാഹിം, ശുഹൈബ് കാതിയോട്, ഷംസു കുന്നത്ത് എന്നിവരാണ് പാത്രങ്ങൾ സംഭാവന നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ പാത്രങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് നാസർ മലയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എ. ലീലാമ്മ, സി.ടി. വേലായുധൻ, കെ.ജി. വത്സല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.