നവാസ് ഈര്‍പ്പോണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി നവാസ് ഈര്‍പ്പോണയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ കെ.വി. മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡൻറ് സ്ഥാനം ആദ്യ മൂന്നുവര്‍ഷം മുസ്ലിം ലീഗിനും അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസിനുമാണെന്നായിരുന്നു മുന്നണിയിലെ ധാരണ. നിലവില്‍ ഭരണസമിതിയില്‍ യു.ഡി.എഫിന് പതിമൂന്നും എൽ.ഡി.എഫിന് ആറുമാണ് കക്ഷി നില. തെരഞ്ഞെടുപ്പിന് മടവൂർ കൃഷി ഓഫിസര്‍ ഇന്ദു നേതൃത്വം നല്‍കി. നവാസിന് 12 വോട്ടും എതിര്‍സ്ഥാനാര്‍ഥി എൽ.ഡി.എഫിലെ പി.എം. ജയേഷിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. എൽ.ഡി.എഫിലെ എ.പി. മുസ്തഫ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അനുമോദന യോഗം മുന്‍ എം.എൽ.എ സി. മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മര്‍, കെ.വി. മുഹമ്മദ്, എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, വി.ഡി. ജോസഫ്, നിജേഷ് അരവിന്ദ്, കെ.എം. അഷ്റഫ്, സൈനുല്‍ ആബിദീന്‍ തങ്ങൾ, ടി.ആര്‍. ഓമനക്കുട്ടന്‍, എ.പി. ഹുസൈന്‍, കെ. സരസ്വതി, പി.പി. ഹാഫിസുറഹ്മാന്‍, പി.എസ്. മുഹമ്മദലി എന്നിവർ സംസാരിച്ചു. photo navaz erpona.jpg നവാസ് ഈര്‍പ്പോണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.