ഇബ്‌നു ബത്തൂത്ത സമ്മേളനം സമാപിച്ചു

കോഴിക്കോട്‌: മലപ്പുറം മഅ്‌ദിന്‍ അക്കാദമിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇബ്‌നു ബത്തൂത്ത രണ്ടാമത്‌ അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു. ബത്തൂത്തയുടെ ഇഷ്‌ട നഗരിയായ കോഴിക്കോട്ട്‌ അദ്ദേഹത്തിന്‌ ഒരു സ്‌മാരകമെന്ന ആശയം മുന്നോട്ടുവെച്ച സമ്മേളനത്തില്‍ ആറു വിഭാഗങ്ങളിലായി 22 പ്രബന്ധങ്ങളാണ്‌ അവതരിപ്പിച്ചത്‌. ഇബ്‌നു ബത്തൂത്തയുടെയും മറ്റു ചരിത്രകാരന്മാരുടെയും കോഴിക്കോട്‌ എന്ന വിഷയത്തില്‍ പ്രഫ. മെഹര്‍ദാദ്‌ ശുകൂഹി (അമേരിക്ക) മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ഒഫീറ ഗാംലീല്‍ (സ്‌കോട്ട്‌ലൻഡ്‌), ഡോ. അബ്ബാസ്‌ പനക്കൽ, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ആലംഗീര്‍ (ബംഗ്ലാദേശ്‌), കെ.എ. നുഐമാന്‍ (കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി), അബു സലാഹ്‌ സകേന്ദര്‍ (ധാക്ക യൂനിവേഴ്‌സിറ്റി), മുഹമ്മദ്‌ ഹിശാം (മൊറോക്കോ) എന്നിവര്‍ സംസാരിച്ചു. സമാപന സംഗമത്തില്‍ ഇറ്റലിയിലെ സിയന യൂനിവേഴ്‌സിറ്റിയിലെ പ്രഫ. മാര്‍കോ വെന്തുറ സംസാരിച്ചു. ഫോട്ടോ ibinu bathootha.jpg മലപ്പുറം മഅ്‌ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇബ്‌നു ബത്തൂത്ത സമ്മേളന സമാപന സംഗമത്തില്‍ ഇറ്റലിയിലെ സിയന യൂനിവേഴ്‌സിറ്റിയിലെ പ്രഫ. മാര്‍കോ വെന്തുറ പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.