വയോജനങ്ങള്‍ക്ക് കട്ടില്‍ നൽകി

അത്തോളി: അത്തോളി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞ 116 പട്ടികജാതി, 184 പൊതുവിഭാഗം ഗുണഭോക്താക്കള്‍ക്കു കട്ടില്‍ നല്‍കുന്നതി‍ൽ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വിതരണം പ്രസിഡൻറ് ചിറ്റൂര്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ 300 ഗുണഭോക്താക്കള്‍ക്ക് കട്ടില്‍ നൽകുന്നതിന് 13 ലക്ഷമാണ് വകയിരുത്തിയത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൈസല്‍ കമ്മോട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. പുഷ്പരാജൻ, എ.എം. സരിത, എൻ.എം രാജന്‍, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ, അസി. സെക്രട്ടറി ആര്‍. ജിഷിത്ത് സംസാരിച്ചു. ചിത്രം: kattil1.jpg അത്തോളി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണം പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ നിർവഹിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.