'മണ്ണറിവ്' പരിപാടി

നന്തിബസാർ: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ലോക മണ്ണ് ദിനാചരണത്തിൻറ ഭാഗമായി സംഘടിപ്പിച്ചു. യുവ കർഷകനായ സുരേഷ് പാറക്കാടുമായി കുട്ടികൾ സംവദിച്ചു. വിവിധ മണ്ണിനങ്ങളെ കുറിച്ചും ആധുനിക കൃഷിരീതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ ചെയർപേഴ്സൺ വി.എം. സജിത, ധനഞ്ജയ് എസ്.വാസ്, എ.എസ്. മാനസ് എന്നിവർ സംസാരിച്ചു. വി.ടി. ഐശ്വര്യ സ്വാഗതവും പി. നൂറുൽഫിദ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.