പോസ്​റ്റ്​ മോഡേണിസം സെമിനാർ

കക്കോടി: ചേളന്നൂർ ശ്രീനാരായണഗുരു കോളജ് സുവർണജൂബിലിയോടനുബന്ധിച്ച് നടത്തുന്ന റിപ്പിൾസ് 18 സെമിനാർ പരമ്പരയുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം 'പോസ്റ്റ് േമാഡേണിസം' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ അധ്യക്ഷത വഹിച്ചു. ദേവഗിരി സ​െൻറ് ജോസഫ് കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. എസ്. നാഗേഷ് പ്രബന്ധാവതരണം നടത്തി. സി.ടി. റംഷീന (ഇ.എഫ്.എൽ.യു ഹൈദരാബാദ്), കെ.ആർ. അനന്തജിത്ത് (െഎ.െഎ.ടി ചെന്നെ), എം. ശ്രീലക്ഷ്മി, വിശാഖ മനോജ്, റനീഷ പമീല, പി. ബിൻസി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അസി. പ്രഫസർ സംഗീത ജി. നായർ, പി. ഹൃദ്യ, ഗോകുൽരാജ് തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജെ. മായാദേവി സ്വാഗതവും അസി. പ്രഫസർ വന്ദന വിശ്വനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.