പണിമുടക്ക്: യാത്രക്കാർ വലഞ്ഞു

കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു. കാലത്ത് ഇറങ്ങിപ്പുറപ്പെട്ടവർ ലക്ഷ്യത്തിലെത്താതെ തിരിച്ചുപോന്നു. അത്യാവശ്യക്കാർ കെ.എസ്.ആർ.ടി.സിയിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്തു. കുറ്റ്യാടി-വടകര റൂട്ടിൽ സമരമില്ലാത്തതിനാൽ വടകര വഴി കോഴിക്കോട്ടേക്ക് പോയവരുമുണ്ട്. പതിവിൽനിന്ന് ഭിന്നമായി കെ.എസ്.ആർ.ടി.സി സമരം കെ.എസ്.ആർ.ടി.സിക്ക് കൊയ്ത്തായി. തൊട്ടിൽപാലം ഡിപ്പോയിലെ ദീർഘദൂര ബസുകൾ ട്രിപ് മുടക്കി കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടി. അഞ്ച് ഷെഡ്യൂളുകൾ ഇപ്രകാരം ഓപറേറ്റ് ചെയ്തതായി ഡിപ്പോ അധികൃതർ പറഞ്ഞു. കോഴിക്കോട് ഡിപ്പോയിലെ ബസുകളും ഇപ്രകാരം ഓടിയിരുന്നു. കുറ്റ്യാടി-പേരാമ്പ്ര റൂട്ടിൽ ടാക്സി ജീപ്പുകളുടെ സർവിസും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി കൂടുതൽ ഉള്ളതിനാൽ ജീപ്പുകാർക്ക് പ്രതീക്ഷിച്ചത്ര വരുമാനം ലഭിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.