തൊഴിലാളിേശ്രഷ്ഠ പുരസ്​കാരം ഏർപ്പെടുത്തുമെന്ന്​ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് തൊഴിലാളിേശ്രഷ്ഠ പുരസ്കാരം ഏർപ്പെടുത്തുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. ചേക്കാരത്ത്കുളത്ത് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തയ്യൽതൊഴിലാളികൾ, ചുമട്ടുതൊഴിലാളി, നഴ്സുമാർ, കള്ളുചെത്ത് വ്യവസായം, നിർമാണം, കയർ ഗാർഹികം, കശുവണ്ടി, മോട്ടോർ, തോട്ടം, സെയിൽസ്മാനും സെയിൽസ്വുമണും സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുളള സംസ്ഥാനമാണ് കേരളം. 26 മേഖലകളിൽ മിനിമം വേതനം പുതുക്കി. കേരള തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ ജി. രാജമ്മ അധ്യക്ഷത വഹിച്ചു. കോർപറേഷൻ െഡപ്യൂട്ടി മേയർ മീരദർശക് മുഖ്യാതിഥിയായി. മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ ഗഫൂർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.എസ്. സിന്ധു സ്വാഗതവും ജില്ല എക്സിക്യൂട്ടിവ് ഓഫിസർ ഷിജി എ. റാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.