ഐ.ഒ.സി ഡിപ്പോയുടെ സംഭരണശേഷി വർധിപ്പിക്കരുത്; സി.എം.പി

ഫറോക്ക്: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫറോക്ക് ഐ.ഒ.സി ഡിപ്പോയുടെ നിലവിലുള്ള സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികളിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് സി.എം.പി ഫറോക്ക് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.എം.പി ജില്ല സെക്രട്ടറി ജി. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിയായി വി.വി. രവീന്ദ്രനെയും ജോയൻറ് സെക്രട്ടറിമാരായി സി.പി. മുരളീധരൻ, എം. സുധീഷ് എന്നിവരെയും ഇരുപത്തഞ്ചംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. മുതിർന്ന പാർട്ടിപ്രവർത്തകരായ പി.പി. കുട്ടായി, തറയിൽ ചന്ദ്രൻ, കെ.കെ. സത്യനാഥൻ, ടി. ബാലൻ എന്നിവരെയും ദുരന്തമുഖത്തെ സന്നദ്ധസേവകനും ജീവകാരുണ്യ പ്രവർത്തകനുമായ ഫഹദ് ചാലിയത്തിെനയും ആദരിച്ചു. സി.എം.പി ജില്ല ജോയൻറ് സെക്രട്ടറി അഷ്റഫ് മണക്കടവ്, കേരള മഹിള ഫെഡറേഷൻ ജില്ല സെക്രട്ടറി മുക്ത റെനോ, സി.എം.പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.പി. ഫൗസിയ, എൻ.പി. അബ്ദുൽ ഹമീദ്, കെ. ഉഷ തുടങ്ങിയവർ സംസാരിച്ചു. പി. ബൈജു, പി. അച്യുതൻ, വി.വി. രവീന്ദ്രൻ, കെ. ഷീല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം കൺവീനർ എം. സുധീഷ് സ്വാഗതവും സി.പി. മുരളീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.