പനക്കൽ റോഡ് ഉദ്ഘാടനം

കടലുണ്ടി: 18ാം വാർഡിൽ കടലുണ്ടി എ.എം.എൽ.പി സ്കൂൾ-പനക്കൽ റോഡ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി, കക്കാട്ട് ബ്ലോക്ക് അംഗം സി.എം. സതീദേവി, വാർഡ് അംഗങ്ങളായ ഷാഹിദ് കടലുണ്ടി, ഹക്കീമ മാളിയേക്കൽ, എം. ഷഹർബാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.