ഹൃദയാരോഗ്യ ചർച്ചയും മെഡിക്കൽ ക്യാമ്പും

നാദാപുരം: ന്യൂക്ലിയസ് ഹെൽത്ത് കെയർ നാദാപുരം, ആസ്റ്റർ മിംസ് കോഴിക്കോട്, പ്രസ് ക്ലബ് നാദാപുരം എന്നിവ സംയുക്തമായി നടത്തി. നാദാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ന്യൂക്ലിയസി​െൻറ കാർഡിയാക് ഹെൽത്ത് പാക്കേജ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. ഡോ. അനിൽ സലീം (സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ്), ഡോ. സലാഹുദ്ദീൻ (മെഡിക്കൽ ഡയറക്ടർ ന്യൂക്ലിയസ് നാദാപുരം), എം.കെ. അശ്റഫ്, ഷൗക്കത്ത് അലി ഏരോത്ത്, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. ന്യൂക്ലിയസ് ജനറൽ മാനേജർ ടി. നദീർ നന്ദി പറഞ്ഞു. പുറമേരിയിൽ കേക്കിൽനിന്ന് ഭക്ഷ്യവിഷബാധയെന്ന് പരാതി നാദാപുരം: ജന്മദിനാഘോഷ ചടങ്ങിൽ കേക്കിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതായി പരാതി. മൂന്നുപേർ ചികിത്സയിൽ. നാദാപുരത്തെ ബേക്കറിയിൽനിന്നു വാങ്ങിയ കേക്കിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പരാതി. പുറമേരി വിലാതപുരം പുത്തമ്പുരയിൽ യു.പി. കുമാര​െൻറ വീട്ടിലാണ് സംഭവം. മഠത്തിൽ ശ്രീധര​െൻറ മക്കളായ അതുല്യ (20), അനഘ (24), ബന്ധുവായ സ്റ്റലീന (10) എന്നിവരെയാണ് നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കൂടുതൽ ചികിത്സക്കായി വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേക്ക് കഴിച്ച വീട്ടിലെ മറ്റുള്ളവർക്കും അസ്വസ്ഥതയുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ ആരോഗ്യ വകുപ്പിന് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.