മിനി മാസ്​റ്റ്​ ലൈറ്റുകൾ ഉദ്​ഘാടനം ചെയ്തു

പെരുമണ്ണ: ഗ്രാമപഞ്ചായത്തിലെ കോട്ടായിത്താഴത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൊയ്യ, കുരിക്കത്തൂർ എന്നിവിടങ്ങളിലുൾപ്പെടെ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 23 ലൈറ്റുകളാണ് മണ്ഡലത്തിൽ സ്ഥാപിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ, കരിമ്പാലം, കുന്നത്തുപാലം, പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ, പരിയങ്ങാട്തടായി, ചെറുകുളത്തൂർ എസ് വളവ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മലയമ്മ, നായർകുഴി, കമ്പനിമുക്ക്, പാഴൂർ, ചാത്തമംഗലം, ചിറ്റാരിപ്പിലാക്കിൽ, ചേനോത്ത്, മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, പൈപ്പ്ലൈൻ ജങ്ഷൻ, കണ്ണിപറമ്പ്, കഴുത്തൂട്ടിമുക്ക്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂർമഠം ജങ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകൾ നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. പൊതുമേഖല സ്ഥാപനമായ സിൽക്ക് ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഓരോ ലൈറ്റിനും 1.5 ലക്ഷം രൂപ വീതമാണ് ചെലവായത്. photo mini hymast.jpg പെരുമണ്ണ കോട്ടായിത്താഴത്ത് മിനി മാസ്റ്റ് ലൈറ്റ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.