കൊടിയത്തൂർ-തെയ്യത്തുംകടവ് റോഡ് വീതികൂട്ടൽ അനിശ്ചിതത്വത്തിൽ

കൊടിയത്തൂർ: മഴയായാലും വെയിലായാലും പ്രദേശവാസികൾക്കും കാൽനടക്കാർക്കും കൊടിയത്തൂർ-തെയ്യത്തുംകടവ് റോഡിൽ ദുരിതം തീരുന്നില്ല. ഇടുങ്ങിയതും വളവും തിരിവുമുള്ള റോഡ് വീതികൂട്ടൽ അനിശ്ചിതമായി നീളുകയാണ്. മാതൃക അംഗൻവാടിയടക്കം ആറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡിലുണ്ട്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടമുണ്ടാക്കുന്നു. സൂചന ബോർഡുകളില്ലാത്തതും സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്ക് പോകാൻ മതിയായ സ്ഥലമില്ലാത്തതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മണാശ്ശേരി, ചെറുവാടി, കവലിട റോഡി​െൻറ പുനർനിര്‍മാണത്തിന് ബജറ്റ് പ്രഖ്യാപനം വഴി 35 കോടി അനുവദിച്ചിരുന്നെങ്കിലും, മണാശ്ശേരി മുതൽ തെയ്യത്തുംകടവ് വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടമെന്ന നിലയിൽ പുനർ പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൊടിയത്തൂർ മുതൽ ചെറുവാടിവരെ സർക്കാർ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിലും ഉൾപ്പെടുത്തി പുനർ പ്രവൃത്തി ചെയ്യാൻ ധാരണയായിട്ടുണ്ട്. റോഡ് പ്രവൃത്തി തുടങ്ങണമെങ്കിൽ തെയ്യത്തുംകടവ് മുതൽ ചെറുവാടിവരെ പ്രദേശവാസികൾ സ്ഥലം വിട്ടുതരാൻ താൽപര്യം കാണിക്കണമെന്ന് എം.എൽ.എ ജോർജ് എം. തോമസ് േഫസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, കൊടിയത്തൂർ കോട്ടുമ്മൽ മുതൽ തെയ്യത്തുംകടവ് വരെയുള്ള 700 മീറ്റർ ഭാഗത്തി​െൻറ സർവേയും ഏറ്റെടുക്കൽ നടപടിയും പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.