പുതുപ്പാടി ബാലഭവനം അറുപതി​െൻറ നിറവിൽ

ഈങ്ങാപ്പുഴ: പുതുപ്പാടി സ​െൻറ് പോൾസ് ആശ്രമത്തി​െൻറയും ബാലഭവനത്തി​െൻറയും 60ാം വാർഷികവും സ്ഥാപക പിതാവ് ഗീവർഗീസ്‌ മാർ ഒസ്താത്തിയോസി​െൻറ നൂറാം ജന്മദിനാഘോഷവും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ തോവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. താക്കോൽ ദാനവും ദുരിതാശ്വാസ ഫണ്ട് സ്വീകരണവും കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ്, ഫാദർ പൗലോസ് കെ. ജോൺ, ഫാദർ നോബിൾ എം. മാത്യു, ഫാദർ ഗീവർഗീസ് ജോർജ്, ടി.എം. പൗലോസ്, സിസ്റ്റർ എലിസബത്ത്, സിൽവാനോസ് റമ്പാൻ, മാനേജർ ഫിനഹാസ് റമ്പാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.